Monday, September 16, 2013

Onam-2013


ഇന്ന് ഓണം ..
പൂക്കളം ഇട്ടു, പായസം ഒക്കെ കൂട്ടി സദ്യ ഒക്കെ കഴിചു ആഘോഷിക്കണം എന്നൊക്കെ,  ഏതൊരു മലയാളിയെ പോലെ ഞ്യാനും സ്വപനം കണ്ടു.
എന്നിട്ട് എന്തായി...
ഓഫീസ്സിൽ ഇരുന്നു ഡെബിറ്റ് ക്രെഡിറ്റ് മിക്സ്‌ ചെയ്ധു റിപ്പോർട്ട്‌ ഉണ്ടാക്കി ഇരിക്കുന്നു.
അല്ലേലും പ്രവസികള്‍ക്ക് ഓണം ആയാലും ഉണ്ണി പിറന്നാലും ആഘോഷം  വെള്ളിയാഴ്ച തന്നെ ... 
എല്ലാവര്ക്കും ഈ പൊന്നോണം സർവ്വ ഐശ്വര്യവും നിറഞ്ഞതാവട്ടെ...
പ്രവാസികളെ നമുക്ക് വെള്ളിയാഴ്ച ആഗോഷിക്കാം...
NB: കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചയും ഓണാഘോഷം  തന്നെ ആയിരുന്നു ..ഇനി അടുത്ത  പെരുന്നാള് വരെ ഓണാഘോഷം തന്നെ. പ്രവാസികളെ  സമ്മധിക്കണം ..

L ഓണത്തിന് ഓഫീസിൽ ഇരിക്കുന്ന ഒരു പാവം പ്രവാസി മലയാളി... :( 

Thursday, April 18, 2013

പ്രണയനൊമ്പരങ്ങള്‍

മച്ചാ... ധനി ,,


ഇന്നലെ ലുലുവില്‍ വച്ച് നിന്‍റെ പഴയ ലവ്വര്‍നെ കണ്ടു . എന്നെ കണ്ടതും അവളുടെ മുഖം വിടര്‍ന്നു. അവള്‍ അല്പം നാണത്തോടെ എന്റെ അടുത്ത് വന്നു ... അവളുടെ ഭംഗിയുള്ള ഉണ്ടകണ്ണുകളില്‍ നോക്കി ഞാന്‍ ഹായ് പറഞ്ഞു...
അവള്‍ക്കു എന്നെ കണ്ട ചമ്മല്‍ വിട്ടു മാറിയിട്ടില്ല ..
തിരിച്ചു ഒരു ഹായ് പോലും പറയാതെ അവള്‍ എന്നോട് ചോദിച്ചു.....
.
.
.
.
.
.
.
"ആ തെണ്ടി ചത്തോ ?? "


Tuesday, January 25, 2011

അവധി

ഇനി കുറച്ചു ദിവസങ്ങള് മാത്രം....പുറപെടാന് .... കലാകാരന്മാരുടെ നാടായ ഇരിഞ്ഞാലകുട യിലേക്ക് ഒരു മാസം അവധി ആഘോഷിക്കാന് ...
പക്ഷികളുടെ കളകളരവങ്ങള് നിറഞ്ഞ പുലര്ക്കാലം...
രണ്ടു സൈഡിലും പച്ച പുല്ലു നിറഞ്ഞ വഴികള്...
മഴത്തുള്ളികള് വര്ണങ്ങള് തീര്ക്കുന്ന പുഷ്പങ്ങള്...
പച്ച പരവധാനി വിരിച്ച പോലെയുള്ള നെല്പാടങ്ങള്...
എങ്ങും കുളിര്മയുള്ള കാഴ്ചകള് ...
അവധികാലത്തിനു കാത്തിരിക്കുന്ന ഒരു സ്കൂള് കുട്ടിയെപോലെ ..ഞാന് കാത്തിരിക്കുന്നു ...
അലാറം വിളിച്ചു ഉണര്ത്തുന്ന പ്രഭാതങ്ങളും ,സമയ നിഷ്ടമായ ദിനങ്ങളും , മടുപ്പിക്കുന്ന മണല്ക്കാറ്റും , തിരക്കേറിയ ഓഫീസും , ..ഇതൊന്നും ഇല്ലാത്ത ആ ഒരു മാസത്തിനായി ...